മാസ്ക് ധരിച്ച് അജിത്തും ശാലിനിയും ആശുപത്രിയിൽ, വിഡിയോ പുറത്ത്; ആശങ്കയിൽ ആരാധകർ 

ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയതിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്
മാസ്ക് ധരിച്ച് അജിത്തും ശാലിനിയും ആശുപത്രിയിൽ, വിഡിയോ പുറത്ത്; ആശങ്കയിൽ ആരാധകർ 

കോവിഡ് വ്യാപനത്തിനിടെ തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരജോഡികളായ അജിത്തും ശാലിനിയും ആശുപത്രി സന്ദർശനം നടത്തിയതിൽ ആശങ്ക പങ്കുവച്ച് ആരാധകർ. ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാസ്ക് ധരിച്ചാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. ഭയപ്പെടാൻ ഒന്നുമില്ലെന്നും പതിവ് ചെക്കപ്പിനു എത്തിയതാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

സംവിധായകൻ എച്ച് വിനോദ് ഒരുക്കുന്ന ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. സിനിമയുടെ ചിത്രീകരണം ലോക്ക്ഡൗണിനു മുൻപു തന്നെ താരം പൂർത്തിയാക്കിയിരുന്നു. ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂറിനൊപ്പമുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com