വണ്ണം കൂടുമെന്ന് പേടി, ആദ്യമായി 30 ദിവസത്തെ റംസാൻ നോമ്പ് പിടിച്ച് ടൊവിനോ

'വീട്ടിൽ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണൽ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാൻ എനിക്ക് പറ്റില്ല'
വണ്ണം കൂടുമെന്ന് പേടി, ആദ്യമായി 30 ദിവസത്തെ റംസാൻ നോമ്പ് പിടിച്ച് ടൊവിനോ

രാജ്യം ലോക്ക്ഡൗണിലായതോടെ ഭൂരിഭാ​ഗം പേരും കുക്കിങ് പരീക്ഷണങ്ങളിലേക്ക് കടന്നു. പല വിധ ചക്ക വിഭവങ്ങൾ മുതൽ ബക്കറ്റ് ചിക്കൻ വരെ ആളുകൾ പരീക്ഷിച്ചു. യുവതാരം ടൊവിനോ തോമസും ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ഭക്ഷണത്തിന് പിന്നാലെയായിരുന്നു. എന്നാൽ ശരീരഭാരം കൂടുമെന്ന പേടിയിൽ ആദ്യമായി 30 ദിവസത്തെ റംസാൻ നോമ്പ് പിടിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലോക്ക്ഡൗണിലെ ഭക്ഷണ വിശേഷത്തെക്കുറിച്ച് വാചാലനായത്. 

“ഞാൻ ഒരു ഭക്ഷണപ്രിയനാണ്. വീട്ടിൽ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണൽ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാൻ എനിക്ക് പറ്റില്ല. അതിനാൽ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോൾ ഞാൻ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടർച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റംസാൻ നോമ്പ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാൻ 30 നോമ്പും പിടിച്ചു,” ടൊവിനോ പറഞ്ഞു. 

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ചിത്രത്തിനു വേണ്ടി താരം ചെയ്ത വർക്കൗട്ടുകളെല്ലാം വൈറലായിരുന്നു. ലോക്ക്‌ഡൗൺ കാലം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ടൊവിനോ. മകൾക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com