സിംഗിളായ രണ്ടു പേര്‍ ഒന്നിച്ച് അഭിനയിച്ചാല്‍ അപവാദം പറഞ്ഞുണ്ടാക്കാന്‍ ചിലര്‍ക്ക് തോന്നും; ഷാഹിദുമായുള്ള പ്രണയകഥയെക്കുറിച്ച് സൊനാക്ഷി

2013 ല്‍പുറത്തിറങ്ങിയ ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിലാണ് സൊനാക്ഷിയും ഷാഹിദും ഒന്നിച്ചു അഭിനയിച്ചത്
സിംഗിളായ രണ്ടു പേര്‍ ഒന്നിച്ച് അഭിനയിച്ചാല്‍ അപവാദം പറഞ്ഞുണ്ടാക്കാന്‍ ചിലര്‍ക്ക് തോന്നും; ഷാഹിദുമായുള്ള പ്രണയകഥയെക്കുറിച്ച് സൊനാക്ഷി

ബോളിവുഡില്‍ പ്രണയ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. സിനിമകള്‍ക്കൊപ്പം തന്നെ താരങ്ങള്‍ തമ്മിലുള്ള പ്രണയകഥകളും ഹിറ്റാകാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും വ്യാജപ്രചാരണം മാത്രമായിരിക്കും. അത്തരത്തില്‍ ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ബന്ധമാണ് ഷാഹിദ് കപൂറിന്റേയും സൊനാക്ഷിയുടേയും. എന്നാല്‍ ഇത്തരം കെട്ടുകഥകള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് താരം. 

വലിയ കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യാന്‍ ഇല്ലാതാകുമ്പോള്‍ ചിലര്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരത്തുന്നതാണ് എന്നാണ് സൊനാക്ഷി പറയുന്നത്. സിംഗിളായ രണ്ടുപേര്‍ ചേര്‍ന്ന് ഒന്നിച്ച് അഭിനയിച്ചാല്‍, ചിലര്‍ ചിന്തിക്കുന്നത് അപവാദ കഥ പ്രചരിപ്പിക്കാം എന്നാകും. ഇത് ഭയങ്കര തമാശയാണ്. ഇതൊന്നും എന്നെ ബാധിക്കില്ല. ഞാനും ഷാഹിദും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ സമയത്ത് ഈ കഥയെല്ലാം കേട്ട് ഞങ്ങള്‍ ചിരിച്ചുതള്ളിയിരുന്നു. ഇത് ഞങ്ങളെ ഒരു രീതിയിലും ബാധിച്ചില്ല- സൊനാക്ഷ പറഞ്ഞു. 

2013 ല്‍പുറത്തിറങ്ങിയ ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിലാണ് സൊനാക്ഷിയും ഷാഹിദും ഒന്നിച്ചു അഭിനയിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com