'ഹൃദയത്തിലേക്ക്‌ ചുമ്മാ നടന്നങ്ങു കയറിയ ധിക്കാരികൾ, രണ്ടു പേർക്കും ഒരേ ദിവസം പിറന്നാൾ'

ഇരുവർക്കും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്
'ഹൃദയത്തിലേക്ക്‌ ചുമ്മാ നടന്നങ്ങു കയറിയ ധിക്കാരികൾ, രണ്ടു പേർക്കും ഒരേ ദിവസം പിറന്നാൾ'

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 75ാം പിറന്നാളാണ് ഇന്ന്. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ നിരവധി പേരാണ് മുഖ്യന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ കൂടാതെ മറ്റൊരു സെലിബ്രിറ്റി കൂടി ഇന്ന് പിറന്നാൾ ആഘോഷിക്കുന്നനുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകൻ കെ ജി ജോർജ്. ഇരുവർക്കും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. 

ഹൃ​ദയത്തിലേക്ക് ചുമ്മാ നടന്നങ്ങു കയറിയ രണ്ടു ധിക്കാരികളാണ് ഇരുവരും എന്നാണ് മിഥുൻ കുറിച്ചത്. ഇരുവരുടേയും ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. ഹൃദയത്തിലേക്ക്‌ ചുമ്മാ നടന്നങ്ങു കയറിയ രണ്ടു ധിക്കാരികൾ.. !! സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച രണ്ടു പേർക്കും ഒരേ ദിവസം പിറന്നാൾ.. !! മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ശ്രീ K.G ജോർജ്..!! സ്നേഹം, ഇഷ്ട്ടം, ആശംസകൾ.. !- മിഥുൻ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com