'96 പവനും, ഒരു ബലേനോ കാറും കൊടുത്ത അച്ഛനും അമ്മയ്ക്കും കിട്ടിയത് മകളുടെ മൃതദേഹം, ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി നിര്‍ത്തുമോ?'

ഇങ്ങനെ സ്ത്രീധനം കൊടുത്ത് പെൺമക്കളെ കെട്ടിച്ചുവിടുന്ന പണി നിർത്തുമോ എന്ന് ചോദിക്കുകയാണ് നടൻ ആര്യൻ മേനോൻ
'96 പവനും, ഒരു ബലേനോ കാറും കൊടുത്ത അച്ഛനും അമ്മയ്ക്കും കിട്ടിയത് മകളുടെ മൃതദേഹം, ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി നിര്‍ത്തുമോ?'

കൊല്ലം അഞ്ചലിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച്  ഭർത്താവ് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 
അമിതമായി സ്ത്രീധനം നൽകിയാണ് ഉത്രയെ സൂരജിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഉത്രയെ ഒഴിവാക്കി പണം തട്ടാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇങ്ങനെ സ്ത്രീധനം കൊടുത്ത് പെൺമക്കളെ കെട്ടിച്ചുവിടുന്ന പണി നിർത്തുമോ എന്ന് ചോദിക്കുകയാണ് നടൻ ആര്യൻ മേനോൻ. ഫേയ്സ്ബുക്കിലൂടെയാണ് താരം രൂക്ഷ പ്രതികരണവുമായി രം​ഗത്തെത്തിയത്. 

ഇത് പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്. പണം മുടക്കി പെൺമക്കളെ പഠിപ്പിക്കുകയാണ് വേണ്ടത് എന്നാണ് ആര്യൻ കുറിക്കുന്നത്. കല്ല്യാണം, പ്രസവവുമെല്ലാം സ്ത്രീകളുടെ ചോയ്സ് ആയി മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നും താരം പറയുന്നു. 

ആര്യന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇനിയെങ്കിലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവള്‍ക്ക് അവളുടെ ജീവിത്തില്‍ തീരുമാനം എടുക്കാന്‍ ഉള്ള സ്‌പേസ് നല്‍കുമോ?? 

ലോണും മറ്റ് കട ബാധ്യതകളുമായി നിങ്ങള്‍ ഈ കിലോ കണക്കിന് സ്വര്‍ണ്ണം വാങ്ങി അണിയിച്ച് ഇട്ട് ഒരു stranger ന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത് പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്. ഇനി അഥവാ അങ്ങനെ നല്‍കാന്‍ പൈസ ഉണ്ടെങ്കില്‍ ആ പൈസക്ക് അവളെ പഠിപ്പിക്കൂ - അതുമല്ലെങ്കില്‍ അവള്‍ക്കായി, അവള്‍ക്ക് independent ആയി ജീവിക്കാനുള്ള ഒരു മൂലധനമായി നല്‍കൂ.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസര്‍ഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീര്‍ക്കുന്ന പോലെ ആണ് പല മാതാപിതാക്കള്‍ക്കും.. അവള്‍ ഒന്ന് ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും പിടിച്ച് അങ്ങ് കെട്ടിക്കും. എന്നിട്ട് ഒരു പറച്ചിലാണ് 'ഹോ ആ ഭാരം അങ്ങ് കഴിഞ്ഞല്ലോ.. സമാധാനമായി..' എന്ത് സമാധാനം??

ഇനി അടുത്ത ഒരു കാര്യം.. ഞാന്‍ അമ്മയാവാന്‍ തല്‍പര്യപ്പെടുന്നില്ല എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അതിനെ അനുഭാവപൂര്‍വ്വം കണ്ട് ആ തീരുമാനത്തിന്റെ കൂടെ നില്‍ക്കാന്‍ മനസ്സുള്ള എത്ര ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍?? സൗമ്യ കനിയേ carry ചെയ്യുന്ന സമയം ഞാന്‍ ആശുപ്ത്രിയില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത് pregnancy ആയി വന്നിരിക്കുകയാണ് കഴിഞ്ഞ 6 തവണ അബോര്‍ഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന് വരെ അത് ഭീഷണിയായി എന്ന് പറഞ്ഞത് കേട്ട് സൗമ്യ ചോദിച്ചൂ, 'അപ്പോള്‍ ഇപ്പോഴും റിസ്‌ക്ക് അല്ലെ??' അവര്‍ തിരിച്ച് പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്

'എനിക്ക് ഇതല്ലാതെ ഒരു ചോയിസ് ഉണ്ടോ??'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com