'അപകടകരമായ അവസ്ഥയിൽ നിന്ന് ഇതാ ഇവിടെ എത്തി'; ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

ഒരു മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് മസിൽ ബോഡിയിലേക്ക് താരം തിരിച്ചെത്തിയത്
'അപകടകരമായ അവസ്ഥയിൽ നിന്ന് ഇതാ ഇവിടെ എത്തി'; ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

ജോർദാനിലെ മാസങ്ങൾ നീണ്ട ഷൂട്ടിങ്ങിന് ശേഷം പൃഥ്വിരാജും സംഘവും തിരിച്ചെത്തിയെങ്കിലും ആരാധകരുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. താരത്തിന്റെ മെലിഞ്ഞ ശരീരമാണ് ഏവരേയും ആശങ്കയിലാക്കിയത്. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് തിരിച്ചു പിടിച്ചിരിക്കുകയാണ് താരം. ഒരു മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് മസിൽ ബോഡിയിലേക്ക് താരം തിരിച്ചെത്തിയത്. പുതിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. 

ആടുജീവിതത്തിനു വേണ്ടി വസ്ത്രമില്ലാതെ മെലിഞ്ഞുണങ്ങിയ ശരീരത്തിലുള്ള ഷൂട്ടിങ് അവസാനിച്ചിട്ട് ഒരു മാസമാവുകയാണ്. അവസാന ദിവസം, ശരീരത്തിലെ ഫാറ്റ് പേര്‍സന്റേജും വിസറല്‍ ഫാറ്റ് ലെവലും അപകടകരമായ രീതിയില്‍ താഴ്ന്നിരുന്നു. ഒരു മാസത്തെ കഠിനാധ്വാനത്തിലൂടെ എന്റെ ശരീരം ഈ അവസ്ഥയിലായി. എന്നെ ഏറ്റവും ശോഷിച്ച അവസ്ഥയില്‍ കണ്ടിട്ടുള്ള ക്രൂ ഇത് കണ്ട് അത്ഭുതപ്പെടും. കാരണം യഥാർത്ഥത്തിൽ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിനേക്കാൾ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്ക്! എന്റെ ട്രെയിനര്‍ അജിത്ത് ബാബുവിന് നന്ദി. ആ ദിവസത്തിന് മുന്‍പുള്ള എന്നെ മനസിലാക്കിയ ബ്ലെസി ചേട്ടനും ടീമിനും നന്ദി. എന്റെ ശരീരം പഴയ അവസ്ഥയില്‍ എത്താനുള്ള സമയം തന്നിട്ടാണ് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഓര്‍മിക്കുക, മനുഷ്യ ശരീരത്തിന്  ചില പരിമിതികളുണ്ട് എന്നാല്‍ മനുഷ്യ മനസിന് ഇല്ല- പൃഥ്വിരാജ് കുറിച്ചു. 

നടന്‍ ദുല്‍ഖര്‍ സല്‍മാനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇപ്പോഴെ സൂപ്പര്‍ ഫിറ്റായിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ ഇതിന് മറുപടിയായി കുറിച്ചത്. 
നിരവധി താരങ്ങളാണ് പൃഥ്വിരാജിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ക്വാറന്റീനില്‍ കഴിയുമ്പോഴും താരം റൂമില്‍ ജിം ഒരുക്കിയിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് താരമിപ്പോള്‍. ട്രെയിനിങ്ങൊക്കെ കഴിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com