'കൊറോണ വൈറസ്', മഹാമാരിയെ സിനിമയാക്കി രാം ഗോപാൽ വർമ; ട്രെയിലർ കാണാം

കൊറോണ ആസ്പദമാക്കി ലോകത്ത് ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് ഇതെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്
'കൊറോണ വൈറസ്', മഹാമാരിയെ സിനിമയാക്കി രാം ഗോപാൽ വർമ; ട്രെയിലർ കാണാം

ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംവിധായകൻ രാം ഗോപാൽ വർമ ഒരുക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. കൊറോണ ആസ്പദമാക്കി ലോകത്ത് ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് ഇതെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. കൊറോണ വൈറസ് എന്ന പേരിലുള്ള ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു.

സി എം ക്രിയേഷന്‍സിന്റെ ബാനറില്‍ രാം ഗോപാല്‍ വര്‍മയാണ് സിനിമ നിര്‍മിക്കുന്നത്. അഗസ്ത്യ മഞ്ജു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ലോക്ഡൗണിനിടെ ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തങ്ങളുടെ ജോലിയെ ആര്‍ക്കും തടസപ്പെടുത്താന്‍ സാധിക്കില്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് ട്രെയിലർ പങ്കുവച്ചുകൊണ്ടുള്ള അടിക്കുറുപ്പിൽ രാം ഗോപാൽ വർമ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com