'ഞാൻ കാമറ റെഡിയാക്കിയാൽ, ഭാ​ഗ്യശ്രീയെ വാരിയെടുത്തു ചുംബിക്കണം'; അന്ന് ഫോട്ടോ​ഗ്രാഫറിന് സൽമാൻ നൽകിയ മറുപടി 

സിനിമയുടെ ഫോട്ടോഷൂട്ട് നടത്താനായി ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫറാണ് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹോട്ട് ചിത്രമാണ് അദ്ദേഹത്തിന്റെ ആവശ്യം
'ഞാൻ കാമറ റെഡിയാക്കിയാൽ, ഭാ​ഗ്യശ്രീയെ വാരിയെടുത്തു ചുംബിക്കണം'; അന്ന് ഫോട്ടോ​ഗ്രാഫറിന് സൽമാൻ നൽകിയ മറുപടി 

രുകാലത്ത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന നടിയാണ് ഭാ​ഗ്യശ്രീ. സൽമാൻ ഖാന്റെ നായികയായി മേനേ പ്യാർ കിയാ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് തമിഴ്, തെലുങ്ക്, ഭോജ്പുരി ഉൾപ്പടെ നിരവധി ഭാഷാ ചിത്രങ്ങളിൽ ഭാ​ഗ്യശ്രീ നായികയായി എത്തി. ഇപ്പോൾ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് താരം. അന്തരിച്ച പ്രമുഖ ഫോട്ടോ​ഗ്രാഫറിൽ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്. 

സിനിമയുടെ ഫോട്ടോഷൂട്ട് നടത്താനായി ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫറാണ് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹോട്ട് ചിത്രമാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേക്കുറിച്ച് സൽമാൻ ഖാനോട് അദ്ദേഹം സംസാരിച്ചു. എന്നാൽ ഇത് തന്നെ ഞെട്ടിച്ചു എന്നാണ് ഭാ​ഗ്യശ്രീ പറയുന്നത്. 

സൽമാനെ മാറ്റി നിർത്തിക്കൊണ്ട് ഫോട്ടോ​ഗ്രാഫർ പറഞ്ഞു ‘താൻ ക്യാമറയുമായി തയാറായിക്കഴിഞ്ഞാൽ താങ്കൾ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം". ഇങ്ങനെയൊക്കെ ചെയ്യാനുള്ള പ്രത്യേക അവകാശം തനിക്കുണ്ടെന്നായിരുന്നു ആ ഫോട്ടോഗ്രാഫറുടെ ധാരണ. എന്നാൽ ഇതെല്ലാം ഞാൻ അടുത്തുനിന്ന് കേൾക്കുന്നുണ്ടെന്ന് അദ്ദേഹമോ സൽമാനോ അറിഞ്ഞിരുന്നില്ല. ഇതു കേട്ട് ഒരുനിമിഷം ഞാൻ ഞെട്ടിപ്പോയി. 

എന്നാല്‍ അപ്പോഴാണ് സല്‍മാന്റെ മറുപടി ഞാന്‍ കേട്ടത്. ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കൂ. സൽമാന്റെ മറുപടി അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി. സുരക്ഷിതമായ ആളുകൾക്കൊപ്പമാണ് ഞാൻ എന്ന് തോന്നി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com