പിറന്നാളിന് പുതിയ വെബ് സീരീസുമായി പേളിയും ശ്രീനിഷും; പെണ്ണുകാണലും പൊല്ലാപ്പുമായി 'അവസ്ഥ' 

പേളി ഐശ്വര്യയായും ശ്രീനിഷ് സൂര്യയായുമാണ് സീരീസിൽ എത്തുന്നത്
പിറന്നാളിന് പുതിയ വെബ് സീരീസുമായി പേളിയും ശ്രീനിഷും; പെണ്ണുകാണലും പൊല്ലാപ്പുമായി 'അവസ്ഥ' 

ലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വീണ്ടും ഒരു വെബ് സീരീസുമായി എത്തിയിരിക്കുകയാണ്. 'അവസ്ഥ' എന്ന് പേരിട്ടിരിക്കുന്ന പുതിയ വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവിട്ടു. പേളി ഐശ്വര്യയായും ശ്രീനിഷ് സൂര്യയായുമാണ് സീരീസിൽ എത്തുന്നത്. 

ഫാഷൻ ഡിസൈനറായ ഐശ്വര്യയെ പെണ്ണുകാണാൻ എത്തുന്ന സൂര്യയെയാണ് ആദ്യ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവവികാസങ്ങൾ അവതരിപ്പിച്ചതിനൊപ്പം അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോടെയാണ് എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്. ഇതിനോടകം മുന്ന് ലക്ഷത്തിലധികം പേർ ആദ്യ ഭാ​ഗം കണ്ടുകഴിഞ്ഞു. പുതിയ സീരീസ് ​ഗംഭീര വിജയമാകുമെന്നാണ് ഇരുവരുടെയും ആരാധകരുടെ പ്രവചനം. 

പേളി-ശ്രീനിഷ് ജോഡിയുടെ ആദ്യ വെബ്‌സീരീസായ പേളിഷ് സംവിധാനം ചെയ്ത ശരത് ഡേവിസ് തന്നെയാണ് പുതിയ സീരീസും ഒരുക്കുന്നത്. സീരീസിന്റെ തിരക്കഥയും എഡിറ്റിങ്ങും പേളിയാണ് നിർവ്വഹിച്ചിരിക്കുന്നത്. സില്ലനു ഒരു കാതൽ എന്ന തമിഴ് റൊമാന്റിക് ചിത്രത്തിലെ സൂര്യ-ഭൂമിക ജോഡിയെ ഓർമ്മിപ്പിക്കുന്ന പേരാണ് അവസ്ഥയിൽ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. അവസ്ഥയും ഒരു റൊമാന്റിക് ട്വിസ്റ്റിൽ എത്തട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com