സാരിയുടുത്ത് മലയാളി വധുവായി ദീപിക പദുക്കോണ്‍; പത്ത് വര്‍ഷത്തോളം പഴക്കമുള്ള പരസ്യങ്ങള്‍, കുത്തിപ്പൊക്കി ആരാധകര്‍ 

നടിയുടെ കടുത്ത ആരാധകര്‍ പോലും ഈ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടാകില്ലെന്ന് കുറിച്ചാണ് ഇവ വൈറലാകുന്നത്
സാരിയുടുത്ത് മലയാളി വധുവായി ദീപിക പദുക്കോണ്‍; പത്ത് വര്‍ഷത്തോളം പഴക്കമുള്ള പരസ്യങ്ങള്‍, കുത്തിപ്പൊക്കി ആരാധകര്‍ 

ല മുന്‍നിര ബ്രാന്‍ഡുകളുടെയും പ്രിയപ്പെട്ട സെലിബ്രിറ്റി മോഡലാണ് നടി ദീപിക പദുക്കോണ്‍. നിരവധി പ്രമുഖ ബ്രാന്‍ഡുകളെ താരം പ്രതിനിധീകരിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു ദശാബ്ദത്തോളം പഴക്കമുള്ള ദീപിക അഭിനയിച്ച പരസ്യങ്ങളാണ് ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഒരു സാരി ബ്രാന്‍ഡിനായി മലയാളത്തില്‍ നടി അഭിനയിച്ച പരസ്യവും ഇക്കൂട്ടത്തിലുണ്ട്. 

നടിയുടെ കടുത്ത ആരാധകര്‍ പോലും ഈ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടാകില്ലെന്ന് കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇവ വൈറലാകുന്നത്. ഈ ത്രോബാക്ക് വിഡിയോകള്‍ഡ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ദീപിക ഫാന്‍സ്. 

ദീപികയാണ് ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന് ചിലര്‍ കുറിച്ചപ്പോള്‍ പരസ്യത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഇന്നത്തെ പരസ്യങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടൂ എന്നോര്‍ത്ത് ആശ്വസിക്കുന്നവരെയും കമന്റ് ബോക്‌സുകളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com