ലോക്ക്ഡൗൺ ദിനങ്ങളിലെ റിമ; ആഷിഖിന്റെ കാമറയിലൂടെ കൂടുതൽ സുന്ദരിയായി താരം; ചിത്രങ്ങൾ

ഞങ്ങളുടെ ലോക്ക്ഡൗൺ സീരീസ് എന്ന അടിക്കുറിപ്പിലാണ് റിമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
ലോക്ക്ഡൗൺ ദിനങ്ങളിലെ റിമ; ആഷിഖിന്റെ കാമറയിലൂടെ കൂടുതൽ സുന്ദരിയായി താരം; ചിത്രങ്ങൾ

ടി റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനസു കീഴടക്കുകയാണ്. ലോക്ക്ഡൗണിൽ താരം കൂടുതൽ സുന്ദരിയായോ എന്നാണ് ആരാധകരുടെ ചോദ്യം. അതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ഫോട്ടോ​ഗ്രാഫറാണ്. അത്രമേൽ പ്രിയപ്പെട്ട ഒരാളാണ് താരത്തിന്റെ ലോക്ക്ഡൗൺ ഫോട്ടോഷൂട്ടിന് പിന്നിൽ. താരത്തിന്റെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവാണ് ഫോട്ടോ എടുത്തത്.

ഞങ്ങളുടെ ലോക്ക്ഡൗൺ സീരീസ് എന്ന അടിക്കുറിപ്പിലാണ് റിമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ആഷിഖ് അബുവും റിമയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റിമയുടെ സൗന്ദര്യത്തേയും ആഷിഖിന്റെ ഫോട്ടോ​ഗ്രാഫിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ലോക്ക്ഡൗണിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് ഇരുവരും. പഴയ യാത്ര ചിത്രങ്ങളും ഓർമകളുമെല്ലാമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com