'150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്'; പുതിയ വഴികൾ അന്വേഷിക്കണമെന്ന് ഹാരിഷ് പേരടി

'സിനിമയുമായി ബന്ധപ്പെട്ട ജീ'വിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും'
'150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്'; പുതിയ വഴികൾ അന്വേഷിക്കണമെന്ന് ഹാരിഷ് പേരടി

ലോക്ക്ഡൗണിനെ തുടർന്ന് ഏറ്റവും പ്രതിസന്ധി നേരിടുന്നത് സിനിമ മേഖലയിലാണ്. കടുത്ത നിയന്ത്രണങ്ങൾക്കിടെ ഷൂട്ടിങ്ങുകൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കണമെന്നാണ് നടൻ ഹാരിഷ് പേരടി പറയുന്നത്. 150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത് എന്നാണ് താരത്തിന്റെ ചോദ്യം. സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സാധ്യതകൾ കൂടുതൽ ഉപയോ​ഗിക്കണമെന്നും ഹാരിഷ് പേരടി കുറിച്ചു. 

ഹാരിഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമെ സിനിമയുണ്ടാക്കാന്‍ പറ്റു എന്ന് ആരാണ് പറഞ്ഞത്..ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച് ..ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനര്‍നിര്‍മ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകന്‍ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമില്‍ വെച്ച് അത് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്യും...മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മള്‍ പുതിയ വഴികള്‍ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങള്‍ക്ക് എത്രകാലം ശുന്യതയില്‍ നിന്ന് പണം സ്വരൂപിക്കാന്‍ പറ്റും...റീലിസിങ്ങിന് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ തയ്യാറാണ് ..അതുമല്ലങ്കില്‍ സിനിമയിലെ നിലവിലുള്ള സംഘടനകള്‍ ഒന്നിച്ച് നിന്നാല്‍ നമുക്കുതന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്..ഒത്തു പിടിച്ചാല്‍ മലയും പോരും ഐലസാ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com