18 വയസു മുതൽ മാരത്തോണിലായിരുന്നു, ഇത്രനാൾ തുടർച്ചയായി വീട്ടിൽ നിൽക്കുന്നത് ആദ്യം; രശ്മിക മന്ദാന

ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്
18 വയസു മുതൽ മാരത്തോണിലായിരുന്നു, ഇത്രനാൾ തുടർച്ചയായി വീട്ടിൽ നിൽക്കുന്നത് ആദ്യം; രശ്മിക മന്ദാന

കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമകളുടെ ഷൂട്ടിങ് നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് ഒതുങ്ങി. പലരും ഇത്ര നീണ്ടകാലം വീടുകളിൽ ചെലവഴിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. അത് വളരെ രസകരമായി ചെലവഴിക്കുകയാണ് പലരും. വീട്ടിൽ നിന്നുള്ള വിശേഷങ്ങളെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയുടെ വാക്കുകളാണ്. 18 വയസു മുതൽ തന്റെ ജീവിതം മാരത്തോണായിരുന്നു എന്നാണ് താരം പറയുന്നത്. 

ഇത്രയും കാലം തുടർച്ചയായി ഇതുവരെ വീട്ടിൽ കഴിഞ്ഞിട്ടിലിലെന്നും രശ്മി വ്യക്തമാക്കി. ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. അമ്മയും അച്ഛനും സഹോദരിയും എല്ലാ കാര്യത്തിനും കൂടെയുണ്ടായിരുന്നു. തന്റെ ഏറ്റവും സന്തോഷകരമായ സ്ഥലമാണ് ഇതെന്നും താരം കുറിച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

'പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീട്ടും ഓട്ടം തുടങ്ങേണ്ടിവരും. ഞാൻ പരാതി പറയുകയല്ല, ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഇത്രയും കാലം അടുപ്പിച്ച വീട്ടില്‍ ഞാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‍കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ മതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട്. സിനിമ ചിത്രീകരണം നടക്കുമ്പോള്‍ സെറ്റുകളില്‍  അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്. സഹോദരി എപ്പോഴും അവളുടെ എല്ലാക്കാര്യത്തിലും ഒപ്പം ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു. എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.' - രശ്മിക കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com