തെരുവിൽ പാട്ടുപാടി ഭിക്ഷയാചിക്കുന്ന കുചേലൻ; ജയറാമിന്റെ സംസ്കൃത സിനിമയിലെ ​ഗാനം

മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്
തെരുവിൽ പാട്ടുപാടി ഭിക്ഷയാചിക്കുന്ന കുചേലൻ; ജയറാമിന്റെ സംസ്കൃത സിനിമയിലെ ​ഗാനം

യറാം പ്രധാന വേഷത്തിൽ എത്തുന്ന സംസ്കൃത സിനിമ നമോയിലെ ആദ്യ ഗാനം പുറത്ത്. നീലനീല കൃഷ്ണ എന്ന ശ്രീകൃഷ്ണ സ്തുതിയാണ് പുറത്തുവന്നത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ചിത്രത്തിൽ കുചേലന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. 

തെരുവിൽ അലഞ്ഞ് ഭിക്ഷയാചിക്കുന്ന കുചേലനെയാണ് ​ഗാനത്തിൽ കാണുന്നത്. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ചാണ് താരം കുചേല വേഷം കെട്ടുന്നത്. അനൂപ് ജെലോട്ട സം​ഗീതം നൽകി അദ്ദേഹം തന്നെ ആലപിക്കുന്ന ​ഗാനത്തിന് വരികൾ ഒരുക്കിയത് പ്രശാന്ത് കൃഷ്ണനാണ്. 

വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ നാളുകള്‍ക്കുമുമ്പ് പുറത്തെത്തിയിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.    101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക.  എസ്. ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com