'പാത്രം കഴുകേണ്ടത് എങ്ങനെയെന്ന് ഒരുമിനിറ്റ് ആലോചിക്കണം'; ആരാധകര്‍ക്ക് ക്ലാസ് എടുത്തശേഷം കത്രീന കൈഫ് പറയുന്നു

ഷൂട്ടിങ് എല്ലാം നിര്‍ത്തിയതോടെ താരം സമയം ചെലവഴിക്കുന്നത് അടുക്കളയിലാണ്
'പാത്രം കഴുകേണ്ടത് എങ്ങനെയെന്ന് ഒരുമിനിറ്റ് ആലോചിക്കണം'; ആരാധകര്‍ക്ക് ക്ലാസ് എടുത്തശേഷം കത്രീന കൈഫ് പറയുന്നു


ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരി ഇസബെല്ല കൈഫിനൊപ്പം മുംബൈയിലെ വീട്ടിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. ഷൂട്ടിങ് എല്ലാം നിര്‍ത്തിയതോടെ താരം സമയം ചെലവഴിക്കുന്നത് അടുക്കളയിലാണ്. പാചക പരീക്ഷണങ്ങളും പാത്രം കഴുകലുമൊക്കെയാണ് താരത്തിന്റെ ഹോബികള്‍. ഇതിന്റെ രസകരമായ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പാത്രം എളുപ്പത്തില്‍ കഴുകാനുള്ള ഐഡിയ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ പാത്രം എങ്ങനെയെന്ന് കഴുകേണ്ടതെന്ന് ആലോചിക്കാന്‍ തനിക്ക് ഒരു മിനിറ്റ് വേണ്ടിവരും എന്നാണ് താരം പറയുന്നത്. 

പുതിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് എല്ലാം അറിയാം എന്ന ഭാവത്തിലാണ് അടുക്കളയില്‍ കയറുന്നത്. എന്നാല്‍ അവിടെയെത്തുമ്പോള്‍ മനസില്‍ പല സംശയങ്ങളും വരുമെന്നാണ് കത്രീന പറയുന്നത്. ഓരോ പാത്രങ്ങളും ഒറ്റയ്ക്ക് കഴുകണോ? എന്നാല്‍ ഇതു കാരണം ഒരുപാട് വെള്ളം നഷ്ടമാകില്ലേ? താനും അനുജത്തിയും ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നാണ് താരം പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif) on

അവസാനം അതിന് പരിഹാരമായി. പക്ഷേ എങ്ങനെയാണ് പാത്രം കഴുകുന്നത് എന്ന് ആലോചിക്കാന്‍ ഒരു മിനിറ്റ് വേണ്ടിവരും എന്നും കത്രീന കൂട്ടിച്ചേര്‍ത്തു. ആദ്യ ദിവസങ്ങളില്‍ വളരെ പ്രതീക്ഷയോടെയാണ് താന്‍ അടുക്കളയില്‍ കയറിയിരുന്നതെന്നും ഇപ്പോള്‍ മടുത്തെന്നും താരം വ്യക്തമാക്കി. 

ലോക്ക്ഡൗണിലും വീടിനുള്ളില്‍ ആക്റ്റീവാണ് താരം. സഹോദരിക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റേയും പാചകം ചെയ്യുന്നതിന്റേയുമെല്ലാം താരം പങ്കുവെച്ചിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com