കാജലിന്റെ മാത്രമല്ല, എന്റെയും സ്പെഷ്യൽ ഡേ; താരത്തിന്റെ വിവാഹദിനത്തിൽ ആരാധികയുടെ സമ്മാനം

കാജലിന്റെ ആരാധികയായ സുകന്യയാണ് സൈബർ ലോകത്തെ ഞെട്ടിപ്പിക്കുന്നത്
കാജലിന്റെ മാത്രമല്ല, എന്റെയും സ്പെഷ്യൽ ഡേ; താരത്തിന്റെ വിവാഹദിനത്തിൽ ആരാധികയുടെ സമ്മാനം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് കാജൽ അ​ഗർവാൾ. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വ്യവസായി ഗൗതം കിച്‍ലുവിനെയാണ് താരം ജീവിതത്തിലേക്ക് കൂടെകൂട്ടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ സ്പെഷ്യൽ ഡേയിൽ ആരാധിക നൽകിയ സമ്മാനമാണ്. 

കാജലിന്റെ ആരാധികയായ സുകന്യയാണ് സൈബർ ലോകത്തെ ഞെട്ടിപ്പിക്കുന്നത്. സ്പെഷ്യൽ ഡേയിൽ കാജലിന്റെ പേര് കൈയിൽ പച്ച കുത്തിയിരിക്കുകയാണ് സുകന്യ. ഇത് കാജല്‍ അഗര്‍വാളിന്റെ മാത്രം സ്‍പെഷല്‍ ഡേ അല്ല. എനിക്കും സ്‍പെഷല്‍ ഡേ ആണ്  എന്ന കുറിപ്പിനൊപ്പം സുകന്യ തന്നെയാണ് ചിത്രം പങ്കുവെച്ചത്. തന്റെ ഇഷ്ടതാരത്തിന് വിവാഹ ആശംസകള്‍ നേരുകയും ചെയ്‍തു. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു കാജൽ വിവാഹിതയായത്. ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിലാണ് കാജൽ വിവാഹിതയായിത്. ഹൽദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത കാജൽ പുറത്തുവിട്ടത്. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal Aggarwal (@kajalaggarwalofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com