'കൂളസ്റ്റ് മുത്തശ്ശി എവർ'; പ്രാർത്ഥനയ്ക്കൊപ്പം ഡാൻസ് കളിച്ച് മല്ലിക; വൈറലായി വിഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 05th November 2020 01:27 PM |
Last Updated: 05th November 2020 01:27 PM | A+A A- |
നടി മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മക്കളും മരുമക്കളുമെല്ലാം അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ഏറ്റവും സ്പെഷ്യൽ പിറന്നാൾ ആശംസകളുമായി എത്തിയത് ചെറുമകൾ പ്രാർത്ഥന ഇന്ദ്രജിത്തായിരുന്നു. മുത്തശ്ശിക്കൊപ്പമുള്ള ഡാൻസ് വിഡിയോ ആണ് കുട്ടിത്താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
പ്രാർത്ഥനയ്ക്കൊപ്പം വളരെ മനോഹരമായി ഡാൻസ് കളിക്കുകയാണ് മല്ലിക. ഏറ്റവും കൂളസ്റ്റ് മുത്തശ്ശിയാണെന്ന ക്രെഡിറ്റ് കൊടുക്കാനും പ്രാർത്ഥന മറന്നില്ല. എക്കാലത്തേയും കൂളസ്റ്റ് മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ. എന്നേക്കാൾ വളരെ വേഗത്തിലാണ് മുത്തശ്ശി ഡാൻസ് പഠിച്ചത്. ലവ് യു സോ മച്ച്- പ്രാർത്ഥന കുറിച്ചു. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ. മുത്തശ്ശിയേയും ചെറുമകളേയും പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
ലോക്ഡൗൺ ഇളവുകൾ വന്നതിനു ശേഷം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയ മല്ലിക ഇപ്പോൾ ഇന്ദ്രജിത്തിന്റെ കുടുംബത്തിനൊപ്പമാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലികയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു.