'ഫിറോസ് കുന്നംപറമ്പിലിനെ നാണംകെടുത്താനായി പണം പിരിച്ച് ചെയ്യുന്ന സിനിമയല്ലിത്, ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ?' 

'ഫിറോസ് കുന്നംപറമ്പിലിനെ നാണംകെടുത്താനായി പണം പിരിച്ച് ചെയ്യുന്ന സിനിമയല്ലിത്, ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ?' 

നന്മമരം സുരേഷ് കോടാലിപ്പറമ്പലില്‍ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ എത്തുന്നത്


ഴിഞ്ഞ ദിവസമാണ് റിയാസ് ഖാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നന്മമരം സുരേഷ് കോടാലിപ്പറമ്പലില്‍ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ എത്തുന്നത്. എന്നാല്‍ പോസ്റ്റര്‍ വൈറലായതോടെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന് ആരോപണം. അതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ആരോപിച്ച് ഫിറോസ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കെഎന്‍ ബൈജു. ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല ചിത്രം ഒരുക്കുന്നത് എന്നാണ് ഫേയ്‌സ്ബുക്ക് ലൈവിലൂടെ ബൈജു പറഞ്ഞത്. 

ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സിനിമയുടെ പോസ്റ്റര്‍ റിയാസ് ഖാന്റെ പേജിലും എന്റെ പേജിലും പോസ്റ്റ് ചെയ്തിരുന്നു. അത് കേരളത്തില്‍ ഉടനീളം ചര്‍ച്ചയായി എന്നാല്‍ അത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ഒരു പ്രത്യേക  വ്യക്തിയെ ഉന്നം വച്ച് ചെയ്തിട്ടില്ല. അതിന്റെ കാര്യവും എനിക്കില്ല. എന്റെ സിനിമയിലെ ഒരു കഥാപാത്രമാണ് സുരേഷ് കോടാലിപ്പറമ്പന്‍. അദ്ദേഹം ചാരിറ്റിയുമായി നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയെ നോട്ട് ചെയ്തിട്ട് അദ്ദേഹത്തെ ട്രോളുക, മനസ്സു വിഷമിപ്പിക്കുക എന്ന ഉദ്ദേശമൊന്നും എനിക്കില്ല. ഒരോരുത്തരും അവരവരുടെ ഭാവന അനുസരിച്ച് പല കഥകളും മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ് ചെയ്തത്. 

എന്റെ അസിസ്റ്റന്റ് ചിത്രത്തെക്കുറിച്ചുള്ള കുറേ പ്രതികരണങ്ങള്‍ കാണിച്ചു. അത് ഞങ്ങള്‍ ആസ്വദിച്ചൂ. ഞങ്ങള്‍ ഒരു കോമഡി പടമാണ് ചെയ്യുന്നത് അതിനേക്കാള്‍ കോമഡിയാണ് ഇതെ്ല്ലാം. അതിനൊപ്പം മിസ്റ്റര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം ഞാന്‍ കണ്ടു. അദ്ദേഹം പറയുന്നത് അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ഒരു കൂട്ടം സിനിമാക്കാര്‍ ഭയങ്കര ഗൂഢ സംഘങ്ങളായി മറ്റുള്ളവരുടെ കയ്യില്‍ നിന്ന് പൈസ പിരിച്ച് സിനിമ ചെയ്യുകയാണെന്ന്.  അതിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല. ദേവ ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. കഥാപാത്രത്തിന്റെ പേര് അബന്ധവശാല്‍ സുരേഷ് കോടാലിപ്പറമ്പന്‍ എന്നായിപ്പോയി. ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇല്ലാതെ നിങ്ങള്‍ ഓരോരുത്തരും ഭാവനയില്‍ തോന്നുന്നപോലെ എഴുതിപിടിപ്പിച്ചിട്ട് വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ എങ്ങനെയാണ് സിനിമ ചെയ്യുക. ഞാന്‍ ഒരു എസ്‌ഐയെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ എല്ലാ സിനിമയും നിര്‍ത്തേണ്ടിവരില്ലേ. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ? 
 
ഞാന്‍ ആരെയും അപമാനിക്കുന്നില്ല. സിനിമ ഇരങ്ങും. കണ്ടിട്ട് സംസാരിക്കൂ. കൊറോണക്കാലം കഴിഞ്ഞാല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ ഒരു തമാശ സിനിമ ഒരുക്കയാണ് എന്റെ ലക്ഷ്യം. ചിലര്‍ വിഡിയോയില്‍ പറയുന്നത് കേട്ടു ഞാന്‍ നിലം പരിശായ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകനാണെന്ന്. ഞാന്‍ ഒരു മലയാള സിനിമപോലും സംവിധാനം ചെയ്തിട്ടില്ല. തമിഴിലാണ് ആകെ ഒരു സിനിമ ചെയ്തത്. അതും രജനികാന്തിന്റെ ലിംഗയ്‌ക്കൊപ്പം റിലീസ് ചെയ്ത ഒരു സിനിമ. അത് നിലംതൊടാതെ പോയിട്ടില്ല. രജനീകാന്തിന്റെ സിനിമയ്ക്ക് എതിരുനിന്ന് 125 തീയെറ്ററില്‍ എന്റെ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. പാവങ്ങള്‍ക്ക് നല്ലതു ചെയ്യുന്ന ഒരാളെ അപമാനിക്കണമെന്ന് എനിക്ക് ഇല്ല. ഇതിലെ കഥാപാത്രം ആളുകള്‍ക്ക് നല്ലതു ചെയ്യണമെന്നും ആഗ്രഹിക്കുകയും അവസാനം തിന്മയിലേക്ക് പോവുകയും ചെയ്യുന്നതായാണ്. തമാശരൂപേണയാണ് ഇത് എടുത്തിരിക്കുന്നത്. നിങ്ങള്‍ ആരും തെറ്റിദ്ധരിക്കേണ്ട, ഞാന്‍ ആരെയും ട്രോളുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com