ലുങ്കി സാരിയിൽ സ്റ്റൈലിഷായി നടി; ഈജിപ്ത്തിൽ റിച്ച ധരിച്ച ഫ്യൂഷൻ ലുക്കിന്റെ വില ഇങ്ങനെ 

സാരിക്കൊപ്പം റിബൺ ഷോട്ട് ലോങ് ബ്ലൗസ് ആണ് പെയർ ചെയ്തത്
ലുങ്കി സാരിയിൽ സ്റ്റൈലിഷായി നടി; ഈജിപ്ത്തിൽ റിച്ച ധരിച്ച ഫ്യൂഷൻ ലുക്കിന്റെ വില ഇങ്ങനെ 

ൽ ഗൗണ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി  ഈജിപ്ത്തിലാണ് ബോളിവുഡ് നടി റിച്ച ഛദ്ദ ഇപ്പോഴുള്ളത്. അവിടെ മാധ്യമങ്ങളുമായി നടന്ന ഒരു അഭിമുഖ പരിപാടിയിൽ റിച്ച ധരിച്ച സാരിയാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. ഫ്യൂഷൻ സ്റ്റൈലിലെ ഫാഷൻ പരീക്ഷണമായിരുന്നു നടിയുടേത്. 

ലുങ്കി സ്റ്റൈൽ സാരിയിലാണ് താരം എത്തിയത്. മഞ്ഞയിൽ വെള്ള സ്ട്രിപ്പുകൾ ചേരുന്ന സാരിക്കൊപ്പം റിബൺ ഷോട്ട് ലോങ് ബ്ലൗസ് ആണ് പെയർ ചെയ്തത്. മെറ്റാലിക്ക് ആഭരണങ്ങളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. ബന്ധനി പട്ടിൽ ചെയ്തെടുത്തിരിക്കുന്ന ഈ സാരിയുടെ ഡിസൈനർ നിപുൽ കനോയ് ആണ്. 63,800 രൂപയാണ് ഈ മഞ്ഞ സാരിയുടെ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com