ഫ്ലോറൽ ലെഹങ്കയിൽ സുന്ദരിയായി ഷംന കാസിം; ചിത്രങ്ങൾ

ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്
ഫ്ലോറൽ ലെഹങ്കയിൽ സുന്ദരിയായി ഷംന കാസിം; ചിത്രങ്ങൾ

തെന്നിന്ത്യൻ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് ഷംന കാസിം. മലയാളത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് തമിഴിലും തെലുങ്കിലുമാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. 

ഫ്ളോറൽ ലെഹങ്ക അണിഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ. വെള്ളയിൽ ചുവപ്പും നീലയും നിറങ്ങളിലുള്ള പൂക്കൾ പതിച്ച ലെഹങ്കയിൽ സുന്ദരിയാണ് ഷംന. സ്ലീവ് ലസ് ടോപ്പിനൊപ്പം നീണ്ടുകിടക്കുന്ന ഫുൾ സ്ലീവ് ജാക്കറ്റുമുണ്ട്. ഡ്രസിനൊപ്പം വലിയൊരു ഇയറിങ്സ് മാത്രമാണ് താരം ധരിച്ചിരിക്കുന്നത്.

വി കാപ്ച്യേഴ്സ് ഫോട്ടോ​ഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫെതേഴ്സ് ബോട്ടിക്കിൽ നിന്നുള്ളതാണ് വസ്ത്രങ്ങൾ. എന്തായാലും താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

വൻ ബജറ്റ് ചിത്രങ്ങൾ അടക്കം കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ ഷംനയ്ക്ക്.ജയലളിതയായി കങ്കണ റണാവത്ത് വേഷമിടുന്ന തലൈവിയും പ്രധാന വേഷത്തിൽ ഷംന എത്തുന്നുണ്ട്. തമിഴിലെ ഒൻപത് സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രമായ നവരസയിലും താരം അഭിനയിക്കുന്നുണ്ട്.  ]

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com