'ജോ ബൈഡൻ ​ഗജിനിയെപ്പോല, ഒരു വർഷം തികയ്ക്കില്ല'; കങ്കണ റണാവത്ത്

ഗജിനിയെപ്പോലെ ഓരോ അഞ്ച് മിനിറ്റിലും ബൈഡന്റെ ഓർമ പോകുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു
'ജോ ബൈഡൻ ​ഗജിനിയെപ്പോല, ഒരു വർഷം തികയ്ക്കില്ല'; കങ്കണ റണാവത്ത്

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഒരു വർഷം തികയ്ക്കില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആമിർഖാന്റെ സൂപ്പർഹിറ്റ് കഥാപാത്രം ​ഗജിനിയെപ്പോലെ ഓരോ അഞ്ച് മിനിറ്റിലും ബൈഡന്റെ ഓർമ പോകുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. എന്നാൽ അമേരിക്കയുടെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ പ്രശംസിക്കാനും താരം മറന്നില്ല. 

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുക. ഒരു സ്ത്രീ വളർന്നാൽ, എല്ലാ സ്ത്രീകൾക്കുമുള്ള വഴി അവർ തുറക്കും. ചരിത്ര ദിനത്തിന് ആശംസകൾ- കങ്കണ കുറിച്ചു. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ നന്ദി പ്രസംഗം റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്. 

കങ്കണയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ജോ ബൈഡൻ മികച്ച വ്യക്തിയാണെന്നും ഒരാളെ അപമാനിക്കരുതെന്നുമാണ് ചിലരുടെ കമന്റ്. 2008ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ഗജിനിയുമായാണ് ജോ ബൈഡനെ താരതമ്യം ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന തകരാറ് നേരിടുന്നയാളായാണ് ഈ ചിത്രത്തില്‍ ആമിര്‍ അഭിനയിച്ചത്. സൂര്യയുടെ സൂപ്പർഹിറ്റ് തമിഴ് ചിത്രം ​ഗജിനിയുടെറീമേക്കായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com