ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം, 14ാം വയസിലെ ഫോട്ടോ പങ്കുവെച്ച് ഹേമ മാലിനി

സിനിമയില്‍ വരുന്നതിന് മുന്‍പ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്
ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം, 14ാം വയസിലെ ഫോട്ടോ പങ്കുവെച്ച് ഹേമ മാലിനി

രുകാലത്ത് ബോളിവുഡ് സിനിമയുടെ മുഖമായിരുന്നു ഹേമ മാലിനി. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി മുന്നോട്ടുപോകുന്ന താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഓര്‍മ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോയ്ക്കായി താന്‍ വര്‍ഷങ്ങളോളം തേടി നടന്നെന്നും ഇപ്പോഴാണ് കയ്യില്‍ കിട്ടുന്നത് എന്നുമാണ് താരം പറയുന്നത്. 

എന്റെ ഈ ചിത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ അന്വേഷിച്ച് നടന്നത്. തമിഴ് മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. മാഗസീനിന്റെ പേര് ഓര്‍മയില്ല. എന്നാല്‍ എവിഎം സ്റ്റുഡിയോയിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് അറിയാം. രാജ് കപൂര്‍ സാബിനൊപ്പം സപ്‌നോന്‍ കാ സൗദാഗറിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു. അന്ന് 14ഓ 15ഓ വയസായിരുന്നു എനിക്ക്. എന്റെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീംഗേളില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചികുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ അന്ന് കണ്ടെത്താനായില്ല. അവസാനം ഇത് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. - ഹേമ മാലിനി ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയെയാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ദൈവിക സൗന്ദര്യമുള്ള എന്റെ അമ്മ എന്നായിരുന്നു മകള്‍ ഇഷയുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com