'ആരംഭിക്കലാങ്കളാ', ​ഇത് കമൽഹാസന്റെ പിറന്നാൾ സദ്യ; വിക്രം ടീസർ 

കമൽ ഹാസന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ടീസർ പുറത്തുവിട്ടത്
'ആരംഭിക്കലാങ്കളാ', ​ഇത് കമൽഹാസന്റെ പിറന്നാൾ സദ്യ; വിക്രം ടീസർ 

66ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ​ഗംഭീര സദ്യ വിളമ്പി കമൽഹാസൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രത്തിന്റെ ടൈറ്റിൽ ടീസറിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കമൽ ഹാസന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ടീസർ പുറത്തുവിട്ടത്. 

'ഇത് അങ്ങയുടെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ നൽകുന്ന ഒരു എളിയ സമ്മാനമാണ്. തുടർന്നും ഞങ്ങൾക്ക് പ്രചോദനമാവുക. പിറന്നാൾ ആശംസകൾ.'- ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു. ആക്ഷൻ ത്രില്ലർ ചിത്രമാണെന്ന് ടീസറിലൂടെ സൂചന നൽകുന്നത്. വ്യത്യസ്തത നിറച്ച് പുറത്തെത്തുന്ന ടീസർ ആരാധകരുടെ മനം കീഴടക്കുകയാണ്. 

സൂപ്പർ ഹിറ്റായ കെെദിക്കും  പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമൽഹാസന്റെ 232-ാം ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉ‌ടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com