ബീജ് ഓംബ്രെ സീക്വിൻ സാരിയിൽ തിളങ്ങി മലൈക; വില 1.35 ലക്ഷം! 

സീക്വിൻ ഷിഫോൺ ഷെയ്ഡ് ആണ് സാരിയുടെ ഹൈലൈറ്റ്
ബീജ് ഓംബ്രെ സീക്വിൻ സാരിയിൽ തിളങ്ങി മലൈക; വില 1.35 ലക്ഷം! 

നീഷ് മൽഹോത്ര പുത്തൻ ഡിസൈനർ സാരിയിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി മലൈക അറോറ. റുഹാനിയാത്ത് ഡിസൈനർ കളക്ഷനിൽ നിന്നുള്ള ബീജ് ഓംബ്രെ സീക്വിൻ സാരിയാണ് നടി ധരിച്ചത്. സീക്വിൻ ഷിഫോൺ ഷെയ്ഡ് ആണ് സാരിയുടെ ഹൈലൈറ്റ്. 

ഒരു റിയാലിറ്റി ഷോയ്ക്ക് വിധികർത്താവായി എത്തിയപ്പോഴാണ് മലൈക സാരി ധരിച്ചത്. പ്ലെയിൻ ബീജ് ​ഗോൾഡ് ബ്ലൗസ് ആണ് സാരിക്കൊപ്പം അണിഞ്ഞിരുന്നത്. വളരെ കുറച്ച് ആക്സസറികൾ മാത്രമുപയോ​ഗിച്ച് കൂടുതൽ ശ്രദ്ധ സാരിയിൽ പതിപ്പിക്കുന്നതായിരുന്ന രീതിയിലായിരുന്നു സ്റ്റൈലിങ്. 1,35,000 രൂപയാണ് സാരിയുടെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com