നടന്‍ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയില്‍, അന്വേഷണം

ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നടന്‍ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയില്‍, അന്വേഷണം

മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്എസ്പി കംഗ്രാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com