നസ്രിയ തെലുങ്കിൽ നായികയാവുന്നു, കന്നി നായകൻ നാനി 

നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്
നസ്രിയ തെലുങ്കിൽ നായികയാവുന്നു, കന്നി നായകൻ നാനി 

ലയാളികളുടെ പ്രിയതാരം നടി നസ്രിയ നസിം ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ നായികയാകുന്നു. നടൻ നാനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകനായെത്തുന്നത്.  നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്. 

വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക്ക് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവി‌ട്ടു. നസ്രിയയും ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ആദ്യ തെലുങ്ക് ചിത്രമായിരിക്കും ഇതെന്നും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആവേശത്തിലാണെന്നും പോസ്റ്റര്‍ പങ്കുവച്ച് നടി കുറിച്ചു. ഈ മാസം 21ന് ചിത്രത്തിന്റെ കർട്ടൻ റെയിസർ നടക്കും. 

ഫഹദ് നായകനായ ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ റിലീസായ ചിത്രം. പിന്നീട് ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ നട‌ി എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com