നസ്രിയയും അനന്യയും ശക്തിതന്നു, ഇനി ജീവിക്കുന്നത് മകനു വേണ്ടി; മേഘ്നയുടെ അഭിമുഖം, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2020 10:58 AM  |  

Last Updated: 13th November 2020 10:58 AM  |   A+A-   |  

meghna

 

കനിലൂടെ ഭർത്താവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ ആഗ്രഹിക്കുന്നെന്ന് നടി മേഘ്ന രാജ്. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ മകനെയും വളർത്തുമെന്ന് മേഘ്ന പറഞ്ഞു. ‌നടൻ ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന.

‘എത്രത്തോളം ശക്തയാണ് ഞാനെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാ കാര്യത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേരെ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് ഞാൻ അതിന്റെ നഷ്ടം മനസ്സിലാക്കിയത്. ഇനി ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ’, അഭിമുഖത്തിൽ മേഘ്ന പറഞ്ഞു.

ആൺകുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നെന്നും ലയൺകിങിലെ സിംബയെപ്പോെല കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹമെന്നും മേഘ്ന പങ്കുവച്ചു. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും അന്ന് പറയുകയുണ്ടായി. എന്നാൽ ആഗ്രഹങ്ങളൊക്കെ വെറുതെയായി, നടി പറ‍ഞ്ഞു. 

ജീവിതത്തിൽ തളർന്നുപോകേണ്ട സന്ദർഭത്തിൽ ഒപ്പം നിന്ന മാതാക്കളെക്കുറിച്ചും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും മേഘ്ന സംസാരിച്ചു. നടിമാരായ അനന്യയുടെയും നസ്രിയയുടെയും പിന്തുണ മേഘ്ന എടുത്തുപറഞ്ഞു. ഇരുവരുമായി ദീർഘകാലമായുള്ള സൗഹൃദമാണെന്നും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പിലും ഒപ്പമുണ്ടായിരുന്നവരാണ് അനന്യയും നസ്രിയയുമെന്ന് മേഘ്ന പറഞ്ഞു. നസ്രിയ ഫഹദിനൊപ്പം കുഞ്ഞിനെ കാണാൻ എത്തിയിരുന്നെന്നും അനന്യയും മോനെ കാണാൻ വന്നിരുന്നെന്നും മേഘ്ന പറഞ്ഞു. 

അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും അഭിമുഖത്തിൽ മേഘ്ന വ്യക്തമാക്കി. ‘അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭർത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ സിനിമകളിൽ അഭിനയിക്കുന്നത് തുടരും. ഞാൻ തീർച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞു.