'എന്നെ കണ്ടാല്‍ വല്യ ആളായതു പോലുണ്ടല്ലെ?', ചിത്രവുമായി സുഹാന, കര്‍ശന താക്കീതുമായി മറ്റൊരു താരപുത്രി 

കണ്ണുകള്‍ വിടര്‍ത്തിയെഴുതിയ മേക്കപ്പ് ലുക്കില്‍ മനോഹരിയാണ് സുഹാന
'എന്നെ കണ്ടാല്‍ വല്യ ആളായതു പോലുണ്ടല്ലെ?', ചിത്രവുമായി സുഹാന, കര്‍ശന താക്കീതുമായി മറ്റൊരു താരപുത്രി 

ദീപാവലിക്ക് മുന്നോടിയായി ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കണ്ണുകള്‍ വിടര്‍ത്തിയെഴുതിയ മേക്കപ്പ് ലുക്കില്‍ മനോഹരിയാണ് സുഹാന. ചിത്രത്തെക്കാളേറെ താരപുത്രിയുടെ ക്യാപ്ഷനാണ് ആരാധകരെ ആകര്‍ഷിച്ചത്. 

'എന്നെ കണ്ടാല്‍ വല്യ ആളായതു പോലുണ്ടല്ലെ' എന്നാണ് ചിത്രത്തിനോടപ്പം സുഹാന ചോദിച്ചിരിക്കുന്നത്. ഇതിനാകട്ടെ ശ്വേത ബച്ചന്റെ മകള്‍ നന്ദ നവേലി ഒരു കിടിലന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. സുഹാനയുടെ ചോദ്യത്തിന് അതേ എന്ന് മറുപടി നല്‍കിയ നവ്യ വളരുന്നത് നിര്‍ത്തണമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. പിന്നാലെ നിരവധി പ്രമുഖരാണ് സുഹാനയ്ക്ക് കമന്റ് കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com