റോയൽ എൻഫീൽഡിൽ ഡോ. രജിത് കുമാർ, 'സ്വപ്‌ന സുന്ദരി' ഫസ്റ്റ് ലുക്ക്; നായികയായി ഡോ. ഷിനു ശ്യാമളൻ 

വെള്ള ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് ബുള്ളറ്റ് ഓടിച്ചുവരുന്ന രജിത് കുമാറാണ് പോസ്റ്ററിലുള്ളത്
റോയൽ എൻഫീൽഡിൽ ഡോ. രജിത് കുമാർ, 'സ്വപ്‌ന സുന്ദരി' ഫസ്റ്റ് ലുക്ക്; നായികയായി ഡോ. ഷിനു ശ്യാമളൻ 

ഡോ. രജിത് കുമാർ നായകനാകുന്ന 'സ്വപ്‌ന സുന്ദരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വെള്ള ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് ബുള്ളറ്റ് ഓടിച്ചുവരുന്ന രജിത് കുമാറാണ് പോസ്റ്ററിലുള്ളത്. സീതു ആൻസൺ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം കെ.ജെ ഫിലിപ്പാണ് സംവിധാനം ചെയ്യുന്നത്. 

ഡോ. ഷിനു ശ്യാമളൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷിനുവിന്റെയും ആദ്യ ചിത്രമാണ് സ്വപ്‌ന സുന്ദരി. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ മലയാളം പതിപ്പിൽ മത്സരാർത്ഥിയായിരുന്നു രജിത്. വിവാദ പ്രസ്താവനകളുടെ പിൻബലത്തിൽ മത്സരത്തിൽ മുന്നേറാൻ കഴിഞ്ഞ രജിത് സഹമത്സരാർത്ഥിയെ ആക്രമിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ മിനിസ്ക്രീനിലടക്കം രജിത്തിനെത്തേടി അവസരങ്ങളെത്തി. ഏഷ്യാനെറ്റിനുവേണ്ടിയുള്ള ആക്ഷേപ ഹാസ്യ പരമ്പരയിൽ രജിത് കുമാർ അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com