ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍, രണ്ടാം വിവാഹവാര്‍ഷികത്തില്‍ ദീപികയ്ക്ക് രണ്‍വീറിന്റെ ആശംസ ഇങ്ങനെ 

വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ
ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങള്‍, രണ്ടാം വിവാഹവാര്‍ഷികത്തില്‍ ദീപികയ്ക്ക് രണ്‍വീറിന്റെ ആശംസ ഇങ്ങനെ 


ണ്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ ദീപിക പദുക്കോണിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രണ്‍വീര്‍ സിങ്. ഇതുവരെ പുറത്തുവിടാത്ത വിവാഹചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു രണ്‍വീറിന്റെ ആശംസ. ഇറ്റലിയില്‍ വച്ചുനടന്ന വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് രണ്‍വീര്‍ തെരഞ്ഞെടുത്തത്. 

"എന്നന്നേക്കുമായി തമ്മില്‍ പിണഞ്ഞുചേര്‍ന്ന ആത്മാക്കള്‍. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി മൈ ഡോള്‍"... എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം എഴുതിയിരിക്കുന്നത്. ഇതേ ചിത്രങ്ങള്‍ തന്നെയാണ് ദീപികയും രണ്‍വീറിന് ആശംസകള്‍ നേരാന്‍ തെരഞ്ഞെടുത്തത്. 

പീച്ച് നെഹറു ജാക്കറ്റും വെള്ള ഫ്‌ളോറല്‍ കുര്‍ത്തയും പൈജാമയുമാണ് ചിത്രത്തില്‍ രണ്‍വീറിന്റെ വേഷം. വെള്ള ഫ്‌ളോറല്‍ ചുരിദാറാണ് ദീപിക ധരിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. നിരവധി താരങ്ങളും ആരാധകരും രണ്‍വീറിനും ദീപികയ്ക്കും ആശംസകള്‍ കുറിച്ചിട്ടുണ്ട്. 

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇറ്റലിയിലെ കോമോ തടാകത്തിനരികില്‍ താരദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ഒന്നിച്ചഭിനയിച്ച് മൂന്ന് സിനിമകളാണ് ഇതുവരെ റിലാസായിട്ടുള്ളത്. താരദമ്പതികള്‍ ഒന്നിച്ചെത്തിയ 83 എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം ചൂടിയതാണ് സിനിമയുടെ ഇതിവൃത്തം. ഇതില്‍ രണ്‍വീല്‍ കപില്‍ ദേവായും ദീപിക അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവി ആയും വേഷമിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com