നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി, ഗണേഷ്കുമാറിന്റെ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടിസ് 

ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദേശം
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി, ഗണേഷ്കുമാറിന്റെ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടിസ് 


 
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കൽ സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. രണ്ട് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസ്.

കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോട്ടിസ്. നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി  ജയിലിൽനിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു.

കാസർകോട് ബേക്കൽ സ്വദേശിയായ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. മൊഴിമാറ്റാൽ തയാറാകാതിരുന്നതോടെ സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രതി സാക്ഷിയുടെ അടുത്ത ബന്ധുക്കളെ നേരിൽ കണ്ടു. പ്രതി കാസർകോട്ടെത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും എതിർപ്പറിയിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com