നേർക്കുനേർ, വിജയ്‌യും വിജയ് സേതുപതിയും; തരം​ഗം സൃഷ്ടിച്ച് 'മാസ്റ്റർ' ടീസർ 

വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്
നേർക്കുനേർ, വിജയ്‌യും വിജയ് സേതുപതിയും; തരം​ഗം സൃഷ്ടിച്ച് 'മാസ്റ്റർ' ടീസർ 

രാധകരുടെ പ്രതീക്ഷകൾക്ക് വിരാമമിട്ട് വിജയ്‌യും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. ജെ ഡി എന്ന കോളജ് അധ്യാപകനായിട്ടാണ് ടീസറിൽ വിജയുടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. 

സൂപ്പർ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗൺ മൂലം തിയേറ്ററുകൾ അടച്ചതിനാൽ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.

മാളവിക മോഹൻ, അർജുൻ ദാസ്, ആൻഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com