മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്, അതിഥിയായി ആദ്യ ചിത്രത്തിന്റെ സംവിധായകൻ; ചിത്രങ്ങൾ 

പുതിയ വീട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്
മോഹന്‍ലാലിന് ദുബായില്‍ പുതിയ വീട്, അതിഥിയായി ആദ്യ ചിത്രത്തിന്റെ സംവിധായകൻ; ചിത്രങ്ങൾ 

ദുബായ് ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കിയിരുക്കുകയാണ് മോഹൻലാൽ. ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയാക്കിയ താരം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ദുബായിലേക്ക് പറന്നത്. ഐപിൽ വേദിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളും ന‌ടൻ സഞ്ജയ് ദത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളുമെല്ലാം ഈ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയ വീട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാർ ​പുതിയ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോൾ പകർത്തിയതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ. അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ വീട്ടിലെ ആദ്യ അതിഥിയായിരുന്നു അശോക് എന്ന് ബീന കുറിക്കുന്നു.

ദുബായിലെ അവധി ആഘോഷത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയുടെ സെറ്റിലാണ് ലാല്‍ എത്തുന്നതെന്നാണ് വിവരം. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com