ബാഹുബലിയിലെ കൊമ്പൻ കാളിദാസൻ ഇനി 'ബ്ലാസ്റ്റേഴ്സ് താരം'; പരസ്യചിത്രത്തിലെ ആന  

കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലെ താരം ഈ കൊമ്പനാണ്
ബാഹുബലിയിലെ കൊമ്പൻ കാളിദാസൻ ഇനി 'ബ്ലാസ്റ്റേഴ്സ് താരം'; പരസ്യചിത്രത്തിലെ ആന  

എസ്എൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങുന്നതോടെ തൃശൂരിലെ കൊമ്പൻ കാളിദാസൻ താരമാകുമെന്നുറപ്പ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലെ താരം ഈ കൊമ്പനാണ്. കോവിഡ് സാഹചര്യത്തെതുടർന്ന് ഉൽസവങ്ങൾക്ക് നിയന്ത്രണം വന്നതോടെ വിശ്രമകാലമായിരുന്നതിനാലാണ് കാളിദാസൻ പരസ്യചിത്രത്തിലേക്ക് എത്തിയത്. 

ക്യാമറയ്ക്ക് മുന്നിലെ കാളിദാസന്റെ ആദ്യ. അനുഭവമല്ല ഇതെന്നതാണ് മറ്റൊരു കാര്യം. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിൽ പ്രഭാസിനൊപ്പം അഭിനയിച്ചതും ഈ കൊമ്പൻ തന്നെ. സിനിമാ താരങ്ങളുടെ ഫൊട്ടോഷൂട്ടിനും കാളിദാസൻ പലതവണ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. 

സിനിമയിൽ അഭിനയിച്ചതോടെ കാളിദാസന്റെ താരപകിട്ട് കൂടിയിട്ടേയുള്ളൂ. ചിറയ്ക്കൽ ദേശക്കാരുടെ കണ്ണിലുണ്ണിയാണ് ശാന്തനായ ഈ കൊമ്പൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com