ക്രോര്‍പതിക്കു പിന്നാലെ വീണ്ടും ഭാഗ്യം; വെളിപ്പെടുത്തി മൊഹിത, ചിരി

ക്രോര്‍പതിക്കു പിന്നാലെ വീണ്ടും ഭാഗ്യം; വെളിപ്പെടുത്തി മൊഹിത, ചിരി
ക്രോര്‍പതിക്കു പിന്നാലെ വീണ്ടും ഭാഗ്യം; വെളിപ്പെടുത്തി മൊഹിത, ചിരി


ടെലിവിഷന്‍ ക്വിസ് ഷോ 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ കോടിപതിയായ ഐപിഎസ് ഉദ്യോഗസ്ഥ മൊഹിത ശര്‍മയെത്തേടി വീണ്ടും 'ഭാഗ്യം'. മൊഹിത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാഗ്യം എന്തെന്ന് അറിഞ്ഞപ്പോഴാവട്ടെ ഫോളോവേഴ്‌സിന്റെ വക പ്രതികരണപ്പൂരം.

കഴിഞ്ഞ ദിവസം വാങ്ങിയ മാഗി ന്യൂഡില്‍സ് പാക്കില്‍ രണ്ടു മസാല പാക്കറ്റ് കിട്ടിയെന്നാണ് മൊഹിത ട്വിറ്ററില്‍ കുറിച്ചത്. ക്രോര്‍പതിക്കു പിന്നാലെ മറ്റൊന്നു കൂടി, ദൈവം കരുണയുള്ളവനാണ് എന്നും മൊഹിത കുറിച്ചു.

താന്‍ വാങ്ങിയ മാഗി പാക്കില്‍ മസാല പാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും അത് മൊഹിതയുടെ പാക്കില്‍ വന്നതാവാമെന്നുമാണ് ഒരു ഫോളോവര്‍ പ്രതികരിച്ചത്. രണ്ടു സാഷേ കൊണ്ട് എന്തു ചെയ്യാനാണ് എന്ന് മറ്റൊരാള്‍ ആരാഞ്ഞു. ക്രോര്‍പതി ജയിക്കാം, പക്ഷേ രണ്ടു സാഷെ കിട്ടുകയെന്നാല്‍ നേട്ടം തന്നെയാണ് എന്നും പ്രതികരണങ്ങള്‍ വന്നു.

കോന്‍ ബനേഗാ ക്രോര്‍പതിയുടെ 12ാം സീസണില്‍ ക്രോര്‍പതിയാവുന്ന രണ്ടാമത്തെ വ്യക്തിയാണ് മൊഹിത. നേരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായ ബബിതാ ടാഡെയും ഈ നേട്ടം കൈവരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com