തിയേറ്ററിലേക്കില്ല; ദുൽഖർ നായകനായ 'കുറുപ്പ്' റെക്കോർഡ് തുകയ്ക്ക് ഒടിടി റിലീസിന്?

തിയേറ്ററിലേക്കില്ല; ദുൽഖർ നായകനായ കുറുപ്പ് റെക്കോർഡ് തുകയ്ക്ക് ഒടിടി റിലീസിന്
തിയേറ്ററിലേക്കില്ല; ദുൽഖർ നായകനായ 'കുറുപ്പ്' റെക്കോർഡ് തുകയ്ക്ക് ഒടിടി റിലീസിന്?

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുറുപ്പ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിലാണ് ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ഒടിടിയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചെലവഴിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാൾ റിലീസായി തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടു പോയി. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com