ആ പ്രചാരണങ്ങള്‍ തെറ്റാണ്; സല്‍മാന്‍ ചിത്രം 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ഒടിടി റിലീസ് ഇല്ല

ആ പ്രചാരണങ്ങള്‍ തെറ്റാണ്; സല്‍മാന്‍ ചിത്രം 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ഒടിടി റിലീസ് ഇല്ല
ആ പ്രചാരണങ്ങള്‍ തെറ്റാണ്; സല്‍മാന്‍ ചിത്രം 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ഒടിടി റിലീസ് ഇല്ല

മുംബൈ: സല്‍മാന്‍ ഖാന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്'. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ചിത്രം ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാനുള്ള തീരുമാനം എടുത്തിട്ടില്ല. ചിത്രം 2021ല്‍ തിയേറ്റര്‍ വഴി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021ലെ ഈദ് ആഘോഷത്തിനായിരിക്കും ചിത്രം പ്രദര്‍ശനത്തിനായി തിയേറ്ററില്‍ എത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

ഈ വര്‍ഷത്തെ ഈദിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മെയ് മാസത്തില്‍ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടി പ്ലാറ്റ്‌ഫോം വഴി ചിത്രം റിലീസിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തെറ്റായ റിപ്പോര്‍ട്ടുകളാണ് അതെല്ലാം എന്ന കാര്യം ഒദ്യോഗികമായി തന്നെ അണിയറ പ്രവര്‍ത്തര്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com