45 വയസ്സായി, അഭിമാനമെന്ന് സുസ്മിത; തലകീഴായ് കിടന്ന് വർക്കൗട്ട്, പിറന്നാൾ വിഡിയോ

ആരാധകർക്കായി കുറിച്ച പോസ്റ്റിനൊപ്പം വർക്കൗട്ട് വിഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്
45 വയസ്സായി, അഭിമാനമെന്ന് സുസ്മിത; തലകീഴായ് കിടന്ന് വർക്കൗട്ട്, പിറന്നാൾ വിഡിയോ

മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ 45-ാം ജന്മദിനം പിന്നിട്ടിരിക്കുകയാണ്. 45-ാം വയസ്സിലും അഭിമാനമാണെന്നാണ് സുസ്മിത. രണ്ടര പതിറ്റാണ്ടോളം തനിക്ക് ശക്തി പകർന്ന ആരാധകർക്കായി കുറിച്ച പോസ്റ്റിനൊപ്പം വർക്കൗട്ട് വിഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. 

ആരാധകരുടെ അതിരില്ലാത്ത സ്‌നേഹവും ദയയും തന്നെ കൂടുതൽ നല്ല വ്യക്തിയാക്കാൻ പ്രചോദിപ്പിക്കുമെന്നാണ് സുസ്മിതയുടെ വാക്കുകൾ എല്ലാവരെയും താൻ സ്‌നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്‌സില്‍  വർക്കൗട്ട് ചെയ്യുന്ന വിഡിയോ നടി പങ്കുവച്ചത്.

നേരത്തെ പിറന്നാൾ ദിനത്തിൽ മകൾ റെനി സെൻ സമ്മാനിച്ച സമ്മാനത്തെ കുറിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് സുസ്മിത പങ്കുവച്ചിരുന്നു. റെനിഅഭിനയിക്കുന്ന ‘സുത്തബാസി’ എന്ന ഹ്രസ്വചിത്രതചത്തിന്റെ ട്രെയിലർ ആയിരുന്നു അത്. മകളുടെ സ്വതസിദ്ധമായ അഭിനയരീതിയെ സുസ്മിത പ്രശംസിച്ചു. 

റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സുസ്മിത കാമുകൻ രോഹ്‌മൻ ഷാവ്‌ലിന്റെയും മക്കളുടെയുമെല്ലാം വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com