അന്ന് ഞാന്‍ തെരുവില്‍ നൃത്തം ചെയ്തു, എനിക്ക് പണവും കിട്ടി; രസകരമായ അനുഭവം പറഞ്ഞ് സാറ അലി ഖാന്‍, വിഡിയോ 

ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്
അന്ന് ഞാന്‍ തെരുവില്‍ നൃത്തം ചെയ്തു, എനിക്ക് പണവും കിട്ടി; രസകരമായ അനുഭവം പറഞ്ഞ് സാറ അലി ഖാന്‍, വിഡിയോ 

കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്ന നടി സാറ അലി ഖാന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ ഒരു മുന്‍കാല അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. അനിയന്‍ വളരെ ചെറുതായിരുന്ന സമയത്ത് താന്‍ ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്. 

"അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വീണ്ടും നൃത്തം തുടര്‍ന്നു", സാറ പറഞ്ഞു. 

പിന്നീട് അമ്മ അമൃതയും സെയ്ഫും കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ സാറ ഈ സംഭവം വിവരിച്ചതും അതിനോടുള്ള അവരുടെ പ്രതികരണവും നടി വിവരിച്ചു. അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com