പുതുച്ചേരി ബീച്ചിൽ സ്റ്റൈലിഷ് ബ്ലൂവിൽ ലിച്ചി; ഫോട്ടോഷൂട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 02:34 PM |
Last Updated: 23rd November 2020 02:34 PM | A+A A- |
നേഴ്സിൽ നിന്ന് മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ എന്ന പദവിയിലേക്കുള്ള അന്ന രേഷ്മ രാജന്റെ യാത്ര അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പൂർത്തിയായതാണ്. പിന്നീടിങ്ങോട്ട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, സച്ചിൻ, അയ്യപ്പനും കോശിയും തുടങ്ങി നിരവധി സിനിമകളിൽ അന്ന സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബീച്ച് തീമിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ ഡാർക്ക് ബ്ലൂ ഫ്രോക്കിലാണ് അന്ന. പുതുച്ചേരി ബീച്ചിലാണ് ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് അരങ്ങേറിയത്.
ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, രണ്ട് എന്നിവയാണ് അന്നയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.