എവിടെ സായി പല്ലവി? റൗഡി ബേബിയുടെ 100 കോടി പോസ്റ്ററിൽ ധനുഷ് മാത്രം; രോഷത്തോടെ ആരാധകർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2020 06:13 PM  |  

Last Updated: 23rd November 2020 06:13 PM  |   A+A-   |  

rowdy

 

നൂറ് കോടിയിലധികം കാഴ്ചക്കാരെ നേടി മുന്നേറുകയാണ് റൗഡി ബേബി വിഡിയോ. ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതി പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. എന്നാലിപ്പോൾ ഈ പോസ്റ്റർ തന്നെയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പുറത്തിറങ്ങിയ പോസ്റ്ററിൽ ധനുഷ് മാത്രമാണ് ഉള്ളതെന്നതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. 

ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ ചിത്രം മാത്രമാണ് ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയ പോസ്റ്ററിൽ‌ ചേർത്തത്.  ‘എവിടെ സായി പല്ലവി’ എന്നാണ് ഇതുകണ്ട ആരാധകരുടെ ചോദ്യം. പാട്ടിന്റെ വിജയത്തിന് ഒരു കാരണം സായി പല്ലവിയുടെ നൃത്തമാണെന്നാണ് ഇവരുടെ വാദം.  സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി പൂർണമാകില്ലെന്നും ആരാധകർ കമന്റ് ബോക്സിൽ തുറന്നടിച്ചു. 

നൂറു കോടി കാഴ്ചക്കാരെ നേടുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് റൗഡി ബേബി. ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്.  യുവൻ ശങ്കർ രാജ സം​ഗീതം നൽകിയ ​ഗാനം ധനുഷും ദീയും ചേർന്നാണ് ആലപിച്ചത്. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെൻഡിങ്ങായി നിന്നത്.