മേക്കപ്പ് ചതിച്ചു, നടിയുടെ മുഖത്തെ ഈ ഐ പാച്ച് ഫാഷനല്ല; മസ്കാര ഇടുമ്പോൾ സൂക്ഷിക്കണമെന്ന് കെല്ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 12:50 PM |
Last Updated: 23rd November 2020 12:50 PM | A+A A- |
ഹോളിവുഡ് നടിയും മോഡലുമായ കെല്ലി ഓസ്ബോണിന്റെ മുഖത്തെ ഐ പാച്ച് ഫാഷനാണെന്നാണ് ആരാധകർ ആദ്യം കരുതിയത്. പക്ഷെ നടിയുടെ മുഖത്ത് ഇത് സ്ഥിരമായി കണ്ടപ്പോൾ പലരും സംശയിച്ചു. ഒടുവിൽ കെല്ലി തന്നെ സംഭവം വ്യക്തമാക്കി. ഈ ഐ പാച്ച് നടിയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമല്ല. മേക്കപ്പിനിടയിൽ സംഭവിച്ച ഒരു പിഴവാണ് ഇതിന് പിന്നിൽ.
മസ്കാര ഇട്ടപ്പോള്‍ കണ്ണിന് പരുക്കേറ്റിതനെത്തുടർന്നാണ് താരത്തിന് ഐ പാച്ച് ധരിക്കേണ്ടി വന്നത്. മസ്കാരയുടെ ബ്രഷ് കണ്ണിനുള്ളിൽ കൊണ്ട് കെല്ലിയുടെ കൃഷ്ണമണിക്കാണ് പരുക്കേറ്റത്. മേക്കപ് ആർടിസ്റ്റ് അനങ്ങാതെ ഇരിക്കാൻ പറഞ്ഞിരുന്നുവെങ്കിലും താൻ അതിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കെല്ലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ലൊസാഞ്ചലസിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാൻ എത്തിയപ്പോഴാണ് കെല്ലിയുടെ ഐ പാച്ച് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രത്യേക ഡിസൈൻ നൽകി ഐ പാച്ചിലും വ്യത്യസ്തത കണ്ടെത്താൻ കെല്ലി മറന്നില്ല.