തടി കാരണം ഇടാതെ വെച്ചിരുന്ന വേഷം, അച്ഛൻ സമ്മാനിച്ച ഉടുപ്പിൽ ശാലിൻ; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 01:39 PM |
Last Updated: 23rd November 2020 01:39 PM | A+A A- |
ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. 13 കിലോ ഭാരം കുറച്ച് പുത്തൻ മേക്കോവർ നടത്തിയാണ് നടി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ ഇഷ്ട വസ്ത്രം ധരിച്ചുള്ള ശാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
സെലീന ഗോമസിന്റെ കടുത്ത ആരാധികയായ തനിക്ക് അച്ഛൻ സമ്മാനിച്ച ഉടുപ്പ് ധരിച്ചാണ് ശാലിന്റെ പുതിയ ചിത്രങ്ങൾ. തടി മൂലം ഈ സ്കേർട്ട് ധരിക്കാൻ കഴിയാതിരുന്ന ശാലിൻ ഇപ്പോൾ വണ്ണം കുറച്ചതോടെയാണ് ഇഷ്ട വസ്ത്രത്തിൽ തിളങ്ങിയത്.
ലോക്ക്ഡൗൺ നാളിൽ 68 കിലോയിൽ നിന്ന് 55യായാണ് ശാലിൻ ഭാരം കുറച്ചത്. ഡയറ്റിലൂടേയും വ്യായാമത്തിലൂടേയുമാണ് ഈ ലക്ഷ്യത്തിലേക്ക് നടി എത്തിയത്.
ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായിട്ടാണ് ശാലിൻ എത്തിയത്. വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്.