മുതിര്‍ന്ന ബോളിവുഡ് നടന്‍ വിശ്വ മോഹന്‍ ബഡോല അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് താരം വിശ്വ മോഹന്‍ ബഡോല അന്തരിച്ചു
മുതിര്‍ന്ന ബോളിവുഡ് നടന്‍ വിശ്വ മോഹന്‍ ബഡോല അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം വിശ്വ മോഹന്‍ ബഡോല അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മകനും അഭിനേതാവുമായ വരുണ്‍ ബഡോലയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഡോല പിന്നീട് നാടക രംഗത്തേക്കെത്തുകയായിരുന്നു. തുടര്‍ന്ന് സിനിമയിലെത്തി. ജോധ അക്ബര്‍, ലഗേ രഹോ മുന്നഭായി, ജോളി എല്‍എല്‍ബി 2, സ്വദേശ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നിരവധി ടിവി പരിപാടികളിലും സാന്നിധ്യമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com