നിർഭയയുടെ വേദന പറഞ്ഞ ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം

മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരമാണ് ഇന്ത്യനിർഭയ സീരീസിനെ തേടിയെത്തിയത്
നിർഭയയുടെ വേദന പറഞ്ഞ ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം

രാജ്യത്തെ നടുക്കിയ നിർഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം. മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരമാണ് ഇന്ത്യനിർഭയ സീരീസിനെ തേടിയെത്തിയത്. ഡൽഹിയിൽവെച്ച് ക്രൂരമായി കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട നിർഭയ പെൺകുട്ടിയെക്കുറിച്ചും അതിനു ശേഷം നടന്ന അന്വേഷണവുമാണ് ഡൽഹി ക്രൈമിൽ പറഞ്ഞത്. 

ഇന്തോ-കനേഡിയൻ സംവിധായികയായ റിച്ചി മേത്തയാണ്‌ സീരീസിന്റെ സംവിധായിക. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ മുതൽ ഏഴ് എപ്പിസോഡുകളായാണ് ഇത് പുറത്തിറങ്ങിയത്. ഡൽഹി കേസ് അന്വേഷിക്കാൻ എത്തുന്ന ഒരു വനിത പൊലീസ്‌ ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്. ഷെഫാലി ഷാ, ആദിൽ ഹുസൈൻ, രസിക ധുഗാൻ, രാജേഷ് തൈലാങ് എന്നിവരാണ്  പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഗോൾഡൻ കാരവനും ഇവാൻഹോ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മാണം. 

സീരീസിന് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയിൽ നിർമിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡൽഹി ക്രെെമിനെ വിശേഷിപ്പിച്ചത്. 2012 ലാണ് നിർഭയ സംഭവമുണ്ടാകുന്നത്. തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇത് കാരണമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com