ഞാൻ അമ്മയായത് നാൽപത്തിമൂന്നാം വയസ്സിൽ, ​ഗർഭം ധരിക്കാൻ ഉചിതമായ പ്രായമില്ലെന്ന് ഫറ ഖാൻ 

അവനവന് തോന്നുമ്പോഴാണ് അമ്മയാവേണ്ടതെന്നാണ് ഫറ പറയുന്നത്
ഞാൻ അമ്മയായത് നാൽപത്തിമൂന്നാം വയസ്സിൽ, ​ഗർഭം ധരിക്കാൻ ഉചിതമായ പ്രായമില്ലെന്ന് ഫറ ഖാൻ 

നാൽപ്പത്തിമൂന്നാം വയസ്സിൽ ഐവിഎഫ് ചികിത്സയിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സംവിധായകയും കോറിയോ​ഗ്രാഫറുമായ ഫറ ഖാൻ. അവനവന് തോന്നുമ്പോഴാണ് അമ്മയാവേണ്ടതെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഫറ പറയുന്നത്. സമൂഹം പറയുന്നതുപോലെ അമ്മയാവാൻ ഉചിതമായ പ്രായം എന്നൊന്ന് ഇല്ലെന്നും ഫറ പറയുന്നു. 

വിവാഹത്തിനും അമ്മയാവാനും സമ്മർദം ചെലുത്തുന്ന സമൂഹമാണ് ഇന്നുമുള്ളത്. കുടുംബത്തിനു വേണ്ടിയായാലും കരിയറിനു വേണ്ടിയായാലും തന്റെ മനസ്സിന് അനുസൃതമായാണ് പ്രവർത്തിച്ചതെന്നാണ് ഫറയുടെ വാക്കുകൾ. നാൽപത്തിമൂന്നാം വയസ്സിലാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവുന്നത്. 

ഞാൻ സജ്ജയായതിനു ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു. എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നുവെന്നും ഫറ ഖാൻ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com