'ഞങ്ങളുടെ രാജകുമാരി'; നടൻ അർജുൻ അശോകൻ അച്ഛനായി 

2018 ഡിസംബർ രണ്ടിനായിരുന്നു അർജുൻറെയും നിഖിതയുടെയും വിവാഹം
'ഞങ്ങളുടെ രാജകുമാരി'; നടൻ അർജുൻ അശോകൻ അച്ഛനായി 

കൾ പിറന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് യുവനടൻ അർജുൻ അശോകൻ. 'ഞങ്ങളുടെ രാജകുമാരി എത്തി' എന്ന് കുറിച്ച് മകളെ കൈയിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചാണ് അർജുൻ സന്തോഷം അറിയിച്ചത്.‌

നടൻ ഹരിശ്രീ അശോകൻറെ മകനായ അർജുൻ 2012ൽ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. 2018 ഡിസംബർ രണ്ടിനായിരുന്നു അർജുൻറെയും നിഖിതയുടെയും വിവാഹം. ഒൻപത് വർഷത്തോളം നീണ്ടുനിന്ന പ്രണയകാലത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 

പറവ, ബി ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, സ്റ്റാൻഡ് അപ്പ്, ട്രാൻസ് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിൽ അർജുൻ ഇതിനകം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചൻറെ അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനെത്താനുള്ളത്. അഹാന കൃഷ്ണ ടൈറ്റിൽ റോളിലെത്തുന്ന നാൻസി റാണി എന്ന ചിത്രത്തിലും അർജുൻ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com