ഒരുങ്ങുന്നത് മൂന്ന് ചിത്രങ്ങള്‍, മൊത്തം ബജറ്റ് ആയിരം കോടിക്ക് മുകളില്‍; ഇത് പ്രഭാസ് മാജിക്

ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വന്‍ ബജറ്റിലെത്തുന്ന ഈ ചിത്രങ്ങള്‍ക്ക് ആയിരം കോടിക്ക് മുകളിലാണ് മുതൽമുടക്ക്
ഒരുങ്ങുന്നത് മൂന്ന് ചിത്രങ്ങള്‍, മൊത്തം ബജറ്റ് ആയിരം കോടിക്ക് മുകളില്‍; ഇത് പ്രഭാസ് മാജിക്

സ്എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുകയാണ് പ്രഭാസ്. തെലുങ്ക് സിനിമാലോകത്ത് മാത്രമല്ല ഇപ്പോള്‍ രാജ്യത്ത് ഉടനീളം താരത്തിന് ആരാധകരുണ്ട്. ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രം സാഹോയിലാണ് പ്രഭാസിനെ അവസാനമായി കണ്ടത്. എന്നാല്‍ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വന്‍ ബജറ്റിലെത്തുന്ന ഈ ചിത്രങ്ങള്‍ക്ക് ആയിരം കോടിക്ക് മുകളിലാണ് മുതൽമുടക്ക്. 

ശ്യാം, അധിപുരുഷ്, നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്നിവയാരാധേണ് ചിത്രങ്ങള്‍. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഈ ചിത്രങ്ങള്‍ക്ക് 1000 കോടിയ്ക്ക് മേല്‍ ബജറ്റുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രഭാസിനൊപ്പം പൂജ ഹെഡ്‌ജെ നായികയായി എത്തുന്ന പിരീഡ് റൊമാന്‍ഡിക് ഡ്രാമയാണ് രാധേ ശ്യാം. 250 കോടി രൂപയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്. 

സെയ്ഫ് അലി ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന അധിപുരുഷ് 2022 ഓഗസ്റ്റ് 11 ന് റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 450 കോടിയാണ് ചിത്രത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ പ്രൊജക്റ്റാണ് മറ്റൊരു ചിത്രം. ബോളിവുഡ് സുന്ദരി ദീപിക പദക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 300 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ തെലുങ്ക് സംവിധായകന്‍ കൊറടാല ശിവയുടെ ഒരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ രണ്ടു വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇപ്പോള്‍ രാധേ ശ്യാമിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രഭാസ്. ചിത്രത്തില്‍ വിക്രമാധിത്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രാധ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com