നാല് സംവിധായകർ, നാല് കഥകൾ;  'പാവ കഥൈകൾ' ടീസർ 

ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്‌നേഷ് ശിവൻ എന്നിവരാണ് സംവിധായകർ 
നാല് സംവിധായകർ, നാല് കഥകൾ;  'പാവ കഥൈകൾ' ടീസർ 

ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്‌നേഷ് ശിവൻ എന്നീ നാല് സംവിധായകർ ചേർന്നൊരുക്കുന്ന പാവ കഥൈകളുടെ ടീസർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. സായി പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കൽകി കൊച്ച്‌ലിൻ, പദം കുമാർ, പ്രകാശ് രാജ് എന്നിവരാണ് ഈ തമിഴ് ആന്തോളജി ചിത്രത്തിൽ അഭിനയിക്കുന്നത്. 

റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർ‌ടൈൻ‌മെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ​ഗൗതം മേനോനും സുധ കൊങ്കാരയും ഒന്നിച്ച പുത്തം പുതു കാലൈ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മുമ്പ് നിരവധി ആന്തോളജി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള നെറ്റ്ഫ്ളിക്സിന്റെ തമിഴിലെ ആദ്യ ആന്തോളജി സം​രംഭമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com