'മാസ്റ്ററിനായി അവർ സമീപിച്ചു, പക്ഷേ തീരുമാനത്തിൽ മാറ്റമില്ല'; നിലപാട് വ്യക്തമാക്കി നിർമാതാക്കൾ

ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് വൻ തുകയ്ക്ക് വിറ്റെന്നും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നുമായിരുന്നു വാർത്തകൾ
'മാസ്റ്ററിനായി അവർ സമീപിച്ചു, പക്ഷേ തീരുമാനത്തിൽ മാറ്റമില്ല'; നിലപാട് വ്യക്തമാക്കി നിർമാതാക്കൾ

രാധകർ തീയെറ്ററിൽ ആഘോഷമാക്കാനായി കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചകൾ. ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് വൻ തുകയ്ക്ക് വിറ്റെന്നും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നുമായിരുന്നു വാർത്തകൾ. അതിനു പിന്നാലെ അതൃപ്തി വ്യക്തമാക്കി ആരാധകരും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിർമാണ കമ്പനി. 

മാസ്റ്റർ ഓൺലൈൻ റിലീസ് ചെയ്യില്ല എന്നാണ് എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍നിര ഒടിടി സര്‍വീസ് പ്രൊവൈഡര്‍ സമീപിച്ചെന്നും എന്നാൽ തീയെറ്ററിൽ റിലീസ് ചെയ്യാൻ തന്നെയാണ് തീരുമാനമെന്നും വ്യക്തമാക്കി. തീയെറ്റർ ഉടമകളുടെ പിന്തുണ ആവശ്യമാണെന്നും കുറിപ്പിൽ പറയുന്നു. 

വിജയ്ക്കൊപ്പം വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങി നിൽക്കെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തീയെറ്ററുകൾ അടയ്ക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായി. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെന്നും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം എത്തുകയെന്നുമാണ് വാർത്ത പ്രചരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com